സുന്ദര കത്തോലിക്കന്‍, വിശുദ്ധ കത്തോലിക്കന്‍; മാര്‍പാപ്പ പറയുന്നത് കേട്ടോ..

വത്തിക്കാന്‍ സിറ്റി: ഞാന്‍ നല്ല വ്യക്തിയാണ്,നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്നീ വിധത്തില്‍ സ്വയം പ്രശംസ നടത്തുന്നവര്‍ സുന്ദര കത്തോലിക്കനാണെന്നും അവരൊരിക്കലും വിശുദ്ധ കത്തോലിക്കനല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും യേശുവിനെ ഉള്ളില്‍ സ്വീകരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ കത്തോലിക്കന്‍. എന്നെ സംബന്ധിച്ച് യേശു എന്താണ്, ഞാന്‍ അവിടുത്തെ എന്റെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ടോ അതോ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ അകലെ നിര്‍ത്തിയിരിക്കുകയാണോ..

യേശുവിനെ കണ്ടുമുട്ടുകയും അവിടുത്തേക്കായി ഹൃദയവാതില്‍ തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ യേശുവിനെക്കുറിച്ചുള്ള ആശയം നിന്നെ ന്യായീകരിക്കുന്നില്ലെന്നും പാപ്പ പറഞ്ഞു. പൗലോസ് ശ്ലീഹായുടെ അപ്പസ്‌തോല തീക്ഷ്ണതയെക്കുറിച്ചുള്ള പ്രഭാഷണപരമ്പര നടത്തുകയായിരുന്നു പാപ്പ.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനാല്‍ പ്രബുദ്ധനാക്കപ്പെടുമ്പോഴാണ് താന്‍ ദൈവദൂഷകനും അക്രമാസക്തനുമായി പൗലോസ് സ്വയം തിരിച്ചറിയുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. അപ്പോള്‍ മുതല്‍ അവന്‍ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കാന്‍ പ്രാപ്തനായി മാറുന്നു.പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.