ചൈനയില്‍ മതപീഡനം രൂക്ഷമാകുന്നു

ബെയ്ജിംങ്: ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ചേറ്റവും കൂടുതലായി മതപീഡനമുളള രാജ്യമായി ചൈന. ക്രിസ്ത്യന്‍ എന്‍ജിഒ ചൈനഎയ്ഡാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കന്നത്. വിവിധതരത്തിലുള്ള മതപീഡനങ്ങളാണ് ക്രൈസ്തവര്‍ ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവരെ അങ്ങേയറ്റം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 63 പേജുളള റിപ്പോര്‍ട്ടിലാണ് ചൈനഎയ്ഡ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

ഭരണകൂടം ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി രാഷ്ട്രീയ ഐഡിയോളജി അടിച്ചേല്പിക്കുന്നു.കൂടാതെ പൗരാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കുന്നു. പാട്രിയോടിക് സഭയില്‍ ചേരാന്‍ വിസമ്മതം രേഖപ്പെടുത്തിയ ബിഷപ് ഡോങ് ബാലോയുടെ രൂപതയില്‍ നിരവധി ദേവാലയങ്ങളാണ് സര്‍ക്കാര്‍ നശിപ്പിച്ചിരിക്കുന്നത്.

നിരവധി അല്മായര്‍ അന്യായമായ ശിക്ഷ ചുമത്തി ജയിലുകളില്‍ കഴിയുന്നു. വിശദീകരണമോ വിധിയോ കൂടാതെ ഒരു മെത്രാനുള്‍പ്പടെ 10 വൈദികരെചൈനയില്‍ നിന്ന് കാണാതായിട്ടുണ്ട്. ഓണ്‍ലൈനിലൂടെയുള്ള ശുശ്രൂഷകള്‍ക്ക് പോലും ഗവണ്‍മെന്റ് നിരോധനം ഏര്‍പ്പെടുത്തുകയോ അവ തടസ്സപ്പെടുത്തുകയോ ചെയ്യുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.