ചൈനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരാധന നടത്തുന്നതിന് നിരോധനം

ബെയ്ജിംങ്: വൈദേശിക സ്വാധീനം തടയുന്നതിന്റെ ഭാഗമായി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനീസ് ഭരണകൂടം ആരാധനാസ്വാതന്ത്ര്യം വിലക്കി. മതത്തിലൂടെ വൈദേശിക സ്വാധീനം കടന്നുവരുന്നു എന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

80 ഓളം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ ലയോനിങ് പ്രവിശ്യയില്‍ പഠിക്കുന്നുണ്ട്. പള്ളികളില്‍ നടക്കുന്ന ചടങ്ങുകളില്‍ ഇവരെ പ്രവേശിപ്പിക്കുന്നതു തടഞ്ഞുകൊണ്ടാണ് ഗവണ്‍മെന്റ് ഉത്തരവിറക്കിയിരിക്കുന്നത്.

ഹ്യൂബൈ പ്രൊവിന്‍സിലും സമാനമായസാഹചര്യം നിലവിലുണ്ട്. അവിടെ 40 ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളാണുള്ളത്. ഈ കുട്ടികള്‍ക്ക് നേരെയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് നിരവധി ഭീഷണികള്‍ ഉയര്‍ന്നുവരുന്നുണ്ട്.

വിദേശികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ക്കറിയില്ല ഇത് ഞങ്ങളുടെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതിന് ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ചൈന ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള അമ്പതുരാജ്യങ്ങളുടെ പട്ടികയില്‍ 27 ാം സ്ഥാനത്താണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.