“ചോസനിലെ മഗ്ദലന മറിയത്തിന്റെ വേഷം വിശ്വാസത്തിലേക്ക് അടുപ്പിച്ചു “നടി എലിസബത്ത് ടാബിഷ് പറയുന്നു

ലോകശ്രദ്ധേയമായ ചോസന്‍ സീരിസില്‍ മഗ്ദലന മറിയത്തിന്റെ വേഷം അവതരിപ്പിച്ച നടിയാണ് എലിസബത്ത് ടാബിഷ്. ഒരിക്കല്‍ അജ്ഞേയവാദിയായിരുന്നുവെങ്കിലും ഇപ്പോള്‍ താന്‍ ദൈവവിശ്വാസിയാണെന്നാണ് നടിയുടെ വെളിപെടുത്തല്‍.

ക്രിസ്തുവിന്റെ സുവിശേഷത്തിലേക്ക് ഇന്ന് മനസ്സുംകണ്ണുംതുറന്നിരിക്കുന്നു, വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളിലൊന്നായ മഗ്ദലന മറിയത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍തനിക്കേറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ക്രി്‌സ്തുവിനെ അനുഗമിച്ചവളും അവിടുത്തെ ക്രൂശുമരണത്തിലും ഉത്ഥാനത്തിലും കൂടെയുണ്ടായിരുന്നവളുമായിരുന്നുമഗ്ദലന മറിയം, ചോസന്‍ വ്യ്ക്തിപരമായും തന്നെ ഏറെ സ്വാധീനിച്ചു.ജീവിതത്തിന് തന്നെ ഒരുപാട് മാറ്റമുണ്ടായി. എലിസബത്ത് പറയുന്നു. ജീവിതത്തില്‍ മെച്ചപ്പെട്ട തീരുമാനമെടുക്കാനും സ്‌നേഹത്തിലും പ്രത്യാശയിലും പ്രചോദിതരാകാനും ചോസണ്‍ കാരണമായെന്നും നടി വെളിപെടുത്തുന്നു.

പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചു നിര്‍മ്മിച്ചതാണ് ദി ചോസണ്‍.ഇതിന്റെ മൂന്നാം സീസണ്‍ നവംബര്‍ 18 മുതല്‍ തീയറ്ററുകളിലെത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.