ക്രൈസ്തവര്‍ക്കെതിരായ അതിക്രമം സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.

ആറു സംസ്ഥാനങ്ങള്‍ക്കാണ് ഇത് ബാധകം. ബിഹാര്‍, ഛത്തീസ്ഘട്ട്, ജാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണ്ണാടക, മധ്യപ്രദേശ്, യു പി എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. ബെംഗളൂര് ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയും നാഷനല്‍ സോളിഡാരിറ്റി ഫോറം,ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.