ക്രിസ്തുവിശ്വാസം സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് തുടലില്‍ പൂട്ടിയിട്ടു ,പോരാഞ്ഞ് മനോരോഗം ചുമത്തി ഷോക്ക് ട്രീറ്റ്‌മെന്റും

ജുബ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്്തുമതം സ്വീകരിച്ച വീട്ടമ്മയെ ഭര്‍ത്താവ് തുടലില്‍ പൂട്ടിയിട്ടു. മാത്രവുമല്ല മനോരോഗിയാണെന്ന് മുദ്ര കുത്തി ഷോക്ക് ട്രീറ്റ്‌മെന്റും നല്കി. സൗത്ത് സുഡാനിലാണ് സംഭവം.

നാലു കുട്ടികളുടെ അമ്മയും 27 കാരിയുമായ അവാറ്റിഫ് അബ്ദല്ലയ്ക്കാണ് ഈ ദുര്യോഗമുണ്ടായത്. ജനുവരി 27 നാണ് ഈ വീട്ടമ്മ ക്രിസ്തുമതം സ്വീകരിച്ചത്. ക്രിസ്തുവിലൂടെ മാത്രമാണ് രക്ഷയുള്ളത് എന്ന ബന്ധുവിന്റെ വാക്കുകളാണ് ക്രിസ്തുമതം സ്വീകരിക്കാന്‍ ഈ വീട്ടമ്മയെ പ്രേരിപ്പിച്ചത്.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ക്രിസ്തുവിനെ ഇവര്‍ സ്വപ്‌നത്തില്‍ കാണുകയും ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് വിശ്വാസം ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു. വിസമ്മതിച്ച വീട്ടമ്മയെ ഭര്‍ത്താവ് പൂട്ടിയിടുകയും മനോരോഗിയായി മുദ്രകുത്തുകയുമായിരുന്നു.

ക്രൈസ്തവരില്‍ നിന്നുപോലും അബാദല്ലയ്ക്ക് സഹായമോ പിന്തുണയോ ഈ അവസ്ഥയില്‍ കിട്ടുന്നില്ല എന്നതാണ് വാസ്തവം. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ദുഷ്‌ക്കരമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് സുഡാന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.