ക്രിസ്തുമതത്തോട് ആഭിമുഖ്യം പുലര്‍ത്തിയതിന് ഗോത്രവര്‍ഗ്ഗ കുടുംബത്തെ ആക്രമിച്ചു

ഫാസിയാബാദ്: ഗോത്രവര്‍ഗ്ഗ ആചാരങ്ങളോട് അകലംപാലിക്കുകയും ക്രിസ്തീയജീവിതശൈലിയോട് ആഭിമുഖ്യം പുലര്‍ത്തുകയുംചെയ്തതിന്റെ പേരില്‍ ഗോത്രവര്‍ഗ്ഗകുടുംബം ആക്രമണവിധേയമായി. ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ തന്നെയാണ് ഈ കുടുംബത്തെ ആക്രമിച്ചത്.

ഛത്തീസ്ഘട്ടിലെ ഫാസിയാബാദിലാണ് സംഭവം. ആക്രമണത്തില്‍ സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. എല്ലാവരുംചികിത്സയിലാണ്. ഗോത്രവര്‍ഗ്ഗത്തിലെ എട്ടുകുടുംബങ്ങള്‍ ക്രിസ്തീയതയോട് ആഭിമുഖ്യമുള്ളവരാണ്.

എന്നാല്‍ ആരും ഔദ്യോഗികമായി ക്രി്‌സ്തുമതംസ്വീകരിച്ചിട്ടുമില്ല. പക്ഷേ രാവിലെയുംവൈകുന്നേരവുമുളള പ്രാര്‍ത്ഥന,ഞായറാഴ്ച ആചരണം എന്നിവയെല്ലാം ഇവര്‍ കൃത്യമായി നടത്തുന്നുണ്ട്.ഇതില്‍ അസഹിഷ്ണുക്കളായ ഗ്രാമീണരാണ് അക്രമം നടത്തിയത്.

ക്രൈസ്തവര്‍ക്ക് എതിരെ സംസ്ഥാനത്ത് നടന്നുവരുന്നആക്രമണങ്ങളില്‍ ഗവണ്‍മെന്റ് അനാസ്ഥകാണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. 23 മില്യന്‍ ആളുകളുള്ള സംസ്ഥാനത്ത് 1.92 ശതമാനമാണ് ക്രൈസ്തവര്‍. 2011ലെ സെന്‍സസ് പ്രകാരമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.