മുംബൈ: കത്തോലിക്കാ സെമിത്തേരി ആക്രമിച്ചു, മുസ്ലീം പിടിയില്‍

മുംബൈ: മുംബൈയിലെ കത്തോലിക്കാ സെമിത്തേരി ആക്രമിച്ച് 18 കുരിശുകള്‍ തകര്‍ത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ദാവൂദ് അന്‍സാരിയാണ് പോലീസിന്റെ പിടിയിലായത്. സെന്റ് മൈക്കള്‍സ് ദേവാലയ സെമിത്തേരിയാണ് കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടത്.വികാരി ഫാ. ബെര്‍ണാര്‍ഡ് ലാന്‍സി പിന്റോയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ജനുവരി എട്ടിനാണ് ദാവൂദിനെ അറസ്റ്റ് ചെയ്തത്.

സിസിടിവി ഫുട്ടേജ് വഴിയാണ് 22 കാരനായ ദാവൂദിനെ പോലീസ് പ്രതിയായി കണ്ടെത്തിയത്. രണ്ടുവര്‍ഷംവരെ ജയിലില്‍ അടയ്‌ക്കേണ്ട കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അമ്മ മരിച്ചതില്‍ പിന്നെ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന വ്യക്തിയാണ് ദാവൂദെന്നും ഇയാള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്നുമാണ് പോലീസ് പറയുന്നത്.

ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നസാഹചര്യത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് ക്രൈസ്തവര്‍ അധികാരികളോട് ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.