ഛത്തീസ്ഘട്ടില്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയ്ക്ക് നേരെ ആക്രമണം

നാരായണ്‍പൂര്‍: ഛത്തീസ്ഘട്ടിലെ നാരായണ്‍പൂര്‍ കത്തോലിക്കാദേവാലയത്തിന് നേരെ ആക്രമണം. സേക്രട്ട് ഹാര്‍ട്ട് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. കത്തോലിക്കാദേവാലയത്തിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നിരിക്കുന്നത്.

തിരുസ്വരൂപങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഘപരിവാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍വ ആദിവാസി സംഘടന നടത്തിയപ്രകടനത്തിനൊടുവിലായിരുന്നു ആക്രമണം. സംഘം ചേര്‍ന്നായിരുന്നു ആക്രമണം. കുറുവടികളും കല്ലുകളുമായിട്ടായിരുന്നു പ്രകടനം. അടച്ചിട്ടിരുന്ന ദേവാലയ ഗെയ്റ്റ് അക്രമികള്‍ അത് തകര്‍ത്താണ് പള്ളിയിലേക്ക് കയറിയത്.

ദേവാലയവാതിലുകള്‍, ജനാലകള്‍ എന്നിവ കല്ലെറിഞ്ഞ് തകര്‍ത്തു. ക്രൂശിതരൂപം, മാതാവിന്റെ രൂപം,ഗ്രോട്ടോ എന്നിവയും തകര്‍ത്തു പോലീസിനെ പോലും അക്രമികള്‍വെറുതെവിട്ടില്ല. പള്ളിക്ക് പുറമെ പള്ളിമേട, കോണ്‍വെന്റ്,സ്്കൂള്‍ എന്നിവയ്ക്ക് നേരെയും ആക്രമണം നടന്നു. ജഗദല്‍പ്പൂര്‍ രൂപതയുടെ കീഴിലുളളതാണ് ദേവാലയം. രണ്ടുവര്‍ഷം മുമ്പായിരുന്നു ദേവാലയം നിര്‍മ്മിച്ചത്. ഫാ.ജോമോന്‍ തെക്കിനിയാണ് വികാരി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രൈസ്തവര്‍ക്ക് നേരെ ഇവിടെ വ്യാപകമായ രീതിയില്‍ അക്രമം നടക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.