400 വര്‍ഷം പഴക്കമുളള ദേവാലയം പൊളിച്ചുനീക്കി ഫുട്‌ബോള്‍ സ്റ്റേഡിയം പണിയാന്‍ നീക്കം

ദാമന്‍: നാലു നൂറ്റാണ്ട് പഴക്കമുള്ള ക്രൈസ്തവദേവാലയം പൊളിച്ചുനീക്കി പകരം അവിടെ ഫുട്‌ബോള്‍ സ്‌റ്റേഡിയം പണിയാന്‍ നീക്കം. പോര്‍ച്ചുഗീസ് കോളനിയുടെ ഭാഗമായിരുന്ന ദാമനിലെ ഔര്‍ ലേഡി ഓഫ് റെമഡീസ് ദേവാലയമാണ് ഇപ്പോള്‍ ഭീഷണി നേരിടുന്നത്.

ബിജെപി നേതാവ് പ്രഫുല്‍പാട്ടേലിന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രഭരണപ്രദേശമാണ് ഇവിടം. എന്നാല്‍ ആരോപണം പാട്ടേല്‍ നിഷേധിച്ചിട്ടുണ്ട്. പക്ഷേ കത്തോലിക്കര്‍ പറയുന്നത് ദേവാലയം പൊളിക്കാനുള്ള നീക്കം അണിയറയില്‍ ശക്തമായികൊണ്ടിരിക്കുന്നുണ്ടെന്നാണ്.

അവര്‍ക്ക് പള്ളിയുടെ സ്ഥലംവേണം. അതിന് വേണ്ടിയുള്ള അടവാണ്ഫുട്‌ബോള്‍ സ്‌റ്റേഡിയം. ഞങ്ങള്‍ അത്ര മണ്ടന്മാരൊന്നുമല്ല. ഇടവകപ്രതിനിധികള്‍ പറയുന്നു.

1607 ലാണ് ചാപ്പല്‍ പണിതത്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യവിട്ടുപോയതോടെ കത്തോലിക്കര്‍ ഇതിനെതങ്ങളുടെ ആരാധനാലയമായി ഉപയോഗിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.