നിക്കരാഗ്വയ്ക്കുവേണ്ടി മാതാവിന്റെ മാധ്യസ്ഥം യാചിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: നിക്കരാഗ്വയെ മാതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. നിക്കരാഗ്വയിലെ സേച്ഛാധിപതി ഡാനിയേല്‍ ഓര്‍ട്ടെഗ, ബിഷപ് റൊളാന്‍ഡോ അല്‍വാരെസിനെ 26 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചതിന് ശേഷമാണ് ഫ്രാന്‍സി്‌സ് മാര്‍പാപ്പ നിക്കരാഗ്വയെ മാതാവിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്. നിക്കരാഗ്വയില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ ദു:ഖിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

മാതാവിന്റെവിമലഹൃദയത്തിലൂടെ എല്ലാ രാഷ്ട്രീയനേതാക്കന്മാരുടെയും ഹൃദയങ്ങള്‍ തുറക്കപ്പെടുവാന്‍ വേണ്ടി നമുക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം. ക്ഷമാപൂര്‍വ്വമായ സംവാദത്തിലൂടെ സത്യവും നീതിയും സ്വാതന്ത്ര്യവും സ്‌നേഹവും പുലരട്ടെ. എല്ലാ പൗരന്മാരും ആത്മാര്‍ത്ഥമായി സമാധാനം അന്വേഷിക്കട്ടെ. പാപ്പ ആശംസിച്ചു.

വൈദികരെയുംമെത്രാന്മാരെയും തടവിലാക്കുകയും അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്യുന്നത് നിക്കരാഗ്വയിലെ പതിവായിരിക്കുകയാണ്. ബിഷപ് അല്‍വാരെസിനെ 2022 ഓഗസ്റ്റ് മുതല്‍ ഭരണകൂടം വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.