നിക്കരാഗ്വ: ക്ലരീഷ്യന്‍ വൈദികനെ രാജ്യത്തിന് വെളിയിലാക്കി

നിക്കരാഗ്വ:കത്തോലിക്കാസഭയ്‌ക്കെതിരെയുളള ഡാനിയേല്‍ ഓര്‍ട്ടെഗയുടെ കിരാത നടപടികള്‍ക്ക് ഏറ്റവും പുതുതായി ഇരയായിരിക്കുന്നത് ക്ലരീഷ്യന്‍ വൈദികന്‍ ഡൊണാഷ്യാനോ അലാര്‍കോണ്‍. വിശുദ്ധവാരത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കും പ്രദക്ഷിണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഭരണകൂടം ഫാ. ഡൊണാഷ്യാനോയെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു.

പനാമ സ്വദേശിയാണ് 49 കാരനായ വൈദികന്‍. ഗവണ്‍മെന്റ് വിലക്കിയ വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയുംസംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതിന്‌റെ പേരിലാണ് ഉടുവസ്ത്രം മാത്രമായി വൈദികനെ നാടുകടത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോമിലികളില്‍ രാജ്യത്തിലെ രാഷ്ട്രീയത്തെയും അദ്ദേഹം വിമര്‍ശിക്കാറുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.