വിമലഹൃദയത്തിന് സമര്‍പ്പിച്ച് മാതാവിനോട് പ്രാര്‍ത്ഥിക്കാം

ഇന്ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയതിരുനാള്‍. ഈ ദിവസം നമ്മുക്ക് നമ്മുടെ ജീവിതങ്ങളെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കാം.

നമ്മുടെ ജീവിതത്തിലെ സങ്കടങ്ങള്‍, നിസ്സഹായതകള്‍, പരിതാപാവസ്ഥകള്‍.. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍, തൊഴിലില്ലായ്മ, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ജീവിതപങ്കാളിയില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍.. മക്കള്‍ മൂലം വിഷമിക്കേണ്ടിവരുന്ന സാഹചര്യം. വൃദ്ധരായ മാതാപിതാക്കളുടെ രോഗപീഡകള്‍..

ഇങ്ങനെ എത്രയെത്ര അവസ്ഥകളിലൂടെയാണ് നമുക്ക് കടന്നുപോകേണ്ടതായിവരുന്നത്. ഈ അവസ്ഥകളെയെല്ലാം നമുക്ക് അമ്മയ്ക്ക് സമര്‍പ്പിക്കാം. കാരണം അമ്മയ്ക്ക നമ്മെ മനസ്സിലാവും. കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ തന്നെ നമ്മുക്ക് നല്കിയതാണ് പരിശുദ്ധ അമ്മയെ.

ലോകത്തില്‍ ഇത്രയും ശക്തിയുള്ളതും വിശ്വസിക്കാവുന്നതുമായ മറ്റൊരു മധ്യസ്ഥശക്തിയുമില്ലെന്ന് നാം മനസ്സിലാക്കണം. അതുതന്നെയാണ് പരിശുദ്ധ അമ്മയോടുള്ള നമ്മുടെ പ്രാര്‍ത്ഥനകളുടെ ശക്തിയും. അതുപോലെ പരിശുദ്ധ അമ്മയെ നമ്മുടെ സഹായകയും മധ്യസ്ഥയുമായി നല്കിയ ദൈവത്തിനു നമുക്ക് നന്ദി പറയാം.

പരിശുദ്ധ അമ്മേ അമ്മയുടെ വിമലഹൃദയത്തിലേക്ക് ഞാന്‍ എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. അമ്മയെന്റെയായിരിക്കണമേ. ഞാന്‍ അമ്മയുടെയും. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.