മതപരിവര്‍ത്തനം; കത്തോലിക്കാ വൈദികരും സുവിശേഷപ്രഘോഷകനും അറസ്റ്റില്‍

ഭഗല്‍പ്പൂര്‍: നിര്‍ബന്ധിത മതപ്പരിവര്‍ത്തനം ആരോപിച്ച് രണ്ട് ക ത്തോലിക്കാ വൈദികരെയും സുവിശേഷപ്രഘോഷകനെയും പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ ആറിനാണ് ഫാ. അരുണ്‍വിന്‍സെന്റ്, ഫാ. ബിനോയ് ജോണ്‍, മുന്നാ ഹാന്‍സ്ദാ എന്നിവരെ മ രാജ്ദാഹായില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഭഗല്‍പ്പൂര്‍ വികാരി ജനറാള്‍ ഫാ. എന്‍ എം തോമസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫാ. വിന്‍സെന്റിനെ പിന്നീട് പോലീസ് വിട്ടയച്ചു. എന്നാല്‍ ഫാ. ബിനോയ് ജോണും മുന്നാ ഹാന്‍സ്ദായും ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. മുഹറം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ വിട്ടയ്ക്കൂ എന്നാണ് പോലീസ് നിലപാട്.

സെപ്തം ബര്‍ 11 നാണ് മുഹറം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.