രണ്ടു ദിവസങ്ങളില്‍ ഡെന്‍വര്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ വെടിവയ്പ്

ഡെന്‍വര്‍:ശനിയാഴ്ചയും തിങ്കളാഴ്ചയുമായി രണ്ട് വ്യത്യസ്തസംഭവങ്ങളില്‍ ഡെന്‍വര്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ വെടിവയ്പ് നടന്നു. അസംപ്ഷന്‍ ദേവാലയത്തിന് നേരെയാണ് വെടിവയ്പ് നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പക്ഷേ ദേവാലയത്തിന് പതിനായിരങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആദ്യസംഭവത്തിലെ സെക്യൂരിറ്റി ഫുട്ടേജുകളില്‍ കാണാന്‍ കഴിയുന്നത് മോട്ടോര്‍ബൈക്കിലെത്തി ഒരാള്‍ ദേവാലയത്തിന് നേരെ വെടിവയ്ക്കുന്നതാണ്.ആളുകളെയല്ല ദേവാലയത്തെ മാത്രം ലക്ഷ്യമിട്ടാണ് വെടിവയ്പ് നടന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

വെടിയുണ്ടകള്‍ ദേവാലയ ജനാലയില്‍ തുളച്ചുകയറിയരീതിയിലാണ് കാണപ്പെടുന്നത്. രണ്ടുവെടിയുണ്ടകള്‍ വാതിലിലുംമറ്റൊന്ന് ഗ്ലാസ് ഡോറിലുമാണ് പതിഞ്ഞിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു രണ്ടാമത്തെ സംഭവം നടന്നത്.

ആരാണ് വെടിവച്ചതെന്ന് അറിയില്ലെങ്കിലും അക്രമിയുടെ മാനസാന്തരത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ദേവാലയ അധികൃതര്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.