ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ ആരാധനാ സ്വാതന്ത്ര്യം, 88 ദേവാലയങ്ങള്‍ക്ക് കൂടി നിയമപരമായ അംഗീകാരം

കെയ്‌റോ: ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ ആരാധനാസ്വാതന്ത്ര്യം ലഭിക്കുന്നുവെന്നതിന് വ്യക്തമായ സൂചന. ഭരണകൂടത്തിന്റെ അനുവാദമില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രൈസ്തവദേവാലയങ്ങള്‍ക്ക് അംഗീകാരം നല്കാനുള്ള തീരുമാനമാണ് ഇത് സംബന്ധിച്ച സൂചന നല്കിയിരിക്കുന്നത്.

2016 ഓഗസ്റ്റ് 30 നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രൈസ്തവ ആരാധനാലയങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്നത് നിയമപരമായി അനുവാദം ലഭിക്കാതെ നിര്‍മ്മിക്കപ്പെട്ട ദേവാലയങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ടായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് ക്രൈസ്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം കൂടുതല്‍ നല്കിക്കൊണ്ടുള്ള തീരുമാനം ഭരണാധികാരികള്‍ നടപ്പിലാക്കുന്നത്. ആകെ 1109 ദേവാലയങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും ഇതുവരെ ഗവണ്‍മെന്റില്‍ നി്ന്ന് കെട്ടിടാനുമതി നല്കിയിട്ടുണ്ട്.

ഈജിപ്തില്‍ പത്തു ശതമാനം മാത്രമാണ് ക്രൈസ്തവപ്രാതിനിധ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.