പരിസ്ഥിതിക്കെതിരെ ചെയ്ത പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിക്കെതിരെ ചെയ്ത പാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ നാലുവരെ നടത്തുന്ന സൃഷ്ടിയുടെ കാലം എന്ന പേരിലുള്ള ആചരണത്തോട് അനുബന്ധിച്ചാണ് ട്വിറ്ററില്‍ പാപ്പ ഇക്കാര്യം കുറിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനും പൊതുഭവനത്തിന്റെ പരിപാലനത്തിനും വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് ആഗോള ക്രൈസ്തവസമൂഹം ആചരിക്കുന്നതാണ് സൃഷ്ടിയുടെ കാലം. മാലിന്യം കുറയ്ക്കുന്നതും അനാവശ്യ ഉപഭോഗം ഒഴിവാക്കുന്നതുമായ ജീവിതശൈലി സ്വീകരിക്കാനും പാപ്പ ആഹ്വാനം ചെയ്തു. പാരിസ്ഥിതിക പാപങ്ങളില്‍ നമുക്ക് പശ്ചാത്തപിക്കാം. മാലിന്യവും അനാവശ്യ ഉപഭോഗവും കുറഞ്ഞ ഒരു ജീവിതശൈലി ദൈവകൃപയുടെസഹായത്താല്‍ നമുക്ക് സ്വീകരിക്കാം. പാപ്പ ട്വിറ്ററില്‍ കുറിച്ചു.

അഞ്ചു കോടി 35 ലക്ഷത്തിലേറെ ഫോളവേഴ്‌സുണ്ട്പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടിന്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.