ക്രിസ്തുവും സാത്താനും തമ്മിലുള്ള അവസാന യുദ്ധം കുടുംബത്തിനും വിവാഹത്തിനും വേണ്ടി

ക്രിസ്തുവും സാത്താനും തമ്മിലുള്ള അവസാനയുദ്ധം നടക്കുന്നത് വിവാഹത്തിനും കുടുംബത്തിനും വേണ്ടിയായിരിക്കുമെന്ന് ഫാത്തിമായിലെ അവസാന വിഷനറിയായിരുന്ന സിസ്റ്റര്‍ ലൂസിയുടെ വെളിപെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു.

2005 ല്‍ മരണമടഞ്ഞ സിസ്റ്റര്‍ ലൂസി ഇറ്റലിയിലെ ബോളോഗ്ന ആര്‍ച്ച് ബിഷപ്പ് കാര്‍ലോയ്ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരുന്നത്. ആര്‍ച്ച് ബിഷപ് ഇപ്പോള്‍ കര്‍ദിനാളാണ്. 2008 ഫെബ്രുവരി 16 ന് വിശുദ്ധ പാദ്രെപിയോയുടെ കബറിടത്തില്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം ടെലി റേഡിയോ പാദ്രെപിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം സിസ്റ്റര്‍ ലൂസിയുടെ പ്രവചനത്തെക്കുറിച്ച് സംസാരിച്ചത്. ക്രിസ്തുവും സാത്താനും തമ്മിലുള്ള അവസാനയുദ്ധം വിവാഹത്തിനും കുടുംബത്തിനും വേണ്ടിയായിരിക്കുമെന്നാണ് ലൂസിയുടെ കത്തിലുണ്ടായിരുന്നത്. എന്നാല്‍ അതേക്കുറിച്ച് പേടിക്കേണ്ടകാര്യമില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. കുടുംബജീവിതത്തിന്റെ വിശുദ്ധിക്കുവേണ്ടി എല്ലാവരും ശ്രമിക്കുകയാണ് വേണ്ടത്. പരിശുദ്ധ കന്യക നേരത്തെ തന്നെ സാത്താന്റെ തല തകര്‍ത്തതാണ്.

സ്വവര്‍ഗ്ഗവിവാഹങ്ങള്‍ പലരാജ്യങ്ങളിലും നിയമപരമായി തന്നെ നടക്കുമ്പോള്‍ പരിശുദ്ധ കന്യക നല്കിയ ഈ മുന്നറിയിപ്പിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. കുടുംബജീവിതത്തിന്റെ വിശുദ്ധിക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയുംയത്‌നിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.