ഫോക്കസ് മിഷനറിയുടെ നാമകരണ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കം

ബിസ്മാര്‍ക്ക്: ഫോക്കസ് മിഷനറി മിഷെലെ ക്രി്‌സ്റ്റീന്‍ ഡുപ്പോങിന്റെ നാമകരണ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. ദൈവദാസി പദവിയിലാണ് ഇപ്പോള്‍ മിഷെലെ. നോര്‍ത്ത് ഡക്കോട്ട ബിഷപ് ഡേവിഡ് കാഗനാണ് മിഷെലെയുടെ നാമകരണനടപടികള്‍ ആരംഭിച്ച കാര്യം അറിയിച്ചത്. മിഷെല്ലെയുടെ മാതാപിതാക്കളും സഹോദരങ്ങളും മറ്റ് ബന്ധുക്കളും നാമകരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനചടങ്ങിലും വിശുദ്ധകുര്‍ബാനയിലും പങ്കെടുത്തു

. ഫോക്കസ് മിഷനറിയായി യൂണിവേഴ്‌സിറ്റിഓഫ് മേരിയില്‍ ആറുവര്‍ഷം സേവനം ചെയ്ത മിഷെലെ 31 ാം വയസില്‍ കാന്‍സര്‍ ബാധിതയായിട്ടാണ് മരണമടഞ്ഞത്. തന്റെ രോഗത്തെ ആ്ത്മസംയമനത്തോടെയും ശാന്തതയോടെയും സ്വീകരിച്ച മിഷെല്ലെയുടെ മരണം അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.