കര്‍ത്താവിനോട് ഞാന്‍ നന്ദിയുള്ളവനാണോയെന്ന് സ്വയം ചോദിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവിനോട് ഞാന്‍ നന്ദിയുള്ളവനാണോയെന്ന് സ്വയം ചോദിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞാന്‍ ദൈവസ്‌നേഹം അനുഭവിക്കുന്നുണ്ടോ, അവിടുത്തോട് കൃതജ്ഞതയുളളവനാണോ അവിടുത്തെ സ്‌നേഹം പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ടോ ദൈവസ്‌നേഹമാണ് ഒന്നാമത്തേത്. ദൈവം എപ്പോഴും നമുക്ക് മുമ്പേ പോകുന്നുവെന്നും അവിടുത്തെ അനന്തമായ ആര്‍ദ്രതയാല്‍ അവിടുത്തെ സാമീപ്യത്താല്‍ അവിടുത്തെ കാരുണ്യത്താല്‍ അവിടുന്ന് നമുക്ക് മുന്നിലാണെന്നും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സഹോദരങ്ങളെ സ്‌നേഹിക്കുന്നതിലൂടെ നാം കണ്ണാടികള്‍ എന്ന പോലെ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നിരവധി കാ്‌ര്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കഴിയുന്ന ഒരു തുള്ളിയാണ് സ്‌നേഹം. അതിന് ആദ്യം ചെയ്യേണ്ടത് തീരെ ചെറുതാണെങ്കിലും ഒരു ചുവടു മുന്നോട്ടുവയ്ക്കുക എന്നതാണ്. മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.