സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയുള്ളത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും ക്രിസ്തീയ പ്രഘോഷണം എല്ലാവര്‍ക്കും ആനന്ദമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവായ യേശുവിനെ യഥാര്‍ത്ഥത്തില്‍ നാം കണ്ടുമുട്ടുമ്പോള്‍ ഈ സമാഗമത്തിന്റെ വിസ്മയം ജീവിതത്തില്‍ വ്യാപിക്കുകയും അത് വെളിയിലേക്ക് കൊണ്ടുപോകാന്‍ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സുവിശേഷം എല്ലാവര്‍ക്കും വേണ്ടിയായിരിക്കണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

ക്രിസ്തു ജനിച്ചതും മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും എല്ലാവര്‍ക്കും വേണ്ടിയാണ് എല്ലാവര്‍ക്കും വേണ്ടി. ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. എല്ലാവരെയും സ്‌നേഹിക്കാനും എല്ലാവരിലേക്കും എത്തിച്ചേരാനുമാണ് ദൈവം ഒരാളെ തിരഞ്ഞെടുക്കുന്നത്.എല്ലാവര്‍ക്കും വേണ്ടിയാണ്,സാര്‍വത്രികമാണ്. എല്ലാവരെയും സ്‌നേഹിക്കാനാണ് ദൈവം ഒരാളെ തിരഞ്ഞെടുക്കുന്നത്.

സുവിശേഷം എനിക്ക് മാത്രമുള്ളതല്ല എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അത് മറക്കരുത്. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.