ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കാനറിയാവുന്ന ക്രൈസ്തവരെയാണ് ഇന്ന് ലോകത്തിന് ആവശ്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്.

ജീവിതം കൊണ്ട് സുവിശേഷത്തിന്റെ സൗന്ദര്യം പ്രകടിപ്പിക്കാനറിയുന്ന ക്രൈസ്തവര്‍ സംവാദത്തിന്റെ നെയ്ത്തുകാരും സാഹോദര്യ ജീവിതം കൂടുതല്‍ തിളങ്ങാന്‍ സാഹചര്യമൊരുക്കുന്നവരും ആതിഥേയത്വത്തിന്റെയും ഐകമത്യത്തിന്റെയും സുഗന്ധം പുറപ്പെടുവിക്കുന്നവരും ജീവന്‍ സംരക്ഷിക്കുന്നവരുമാണ്. പാപ്പ കുറിച്ചു.

ഇറ്റാലിയന്‍, സ്പാനീഷ്, ഫ്രഞ്ച്, ലാറ്റിന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, പോളീഷ്, ജര്‍മ്മന്‍ ഭാഷകളിലാണ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ലഭ്യമാകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.