കാണ്ടമാല്‍; ഒറീസയിലെ കാണ്ടമാല്‍ ജില്ലയിലെ പ്രാര്‍ത്ഥമഹയില്‍ നടന്ന മരിയന്‍ തിരുനാളില്‍ പങ്കെടുത്തത് അമ്പതിനായിരത്തില്‍ പരം വിശ്വാസികള്‍. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം നടക്കാതിരുന്ന തിരുനാളാണ് ഈ വര്‍ഷം ആഘോഷപൂര്‍വ്വം കൊണ്ടാടിയത്.
ഹിന്ദു വിധവയായിരുന്ന കോമളാ ദേവിക്കാണ് ഇവിടെ മാതാവിന്റെ ദര്‍ശനം ഉണ്ടായത്.1994 മാര്‍ച്ച് അഞ്ചിനാണ് കോമളാദേവിക്ക് ആദ്യമായിമാതാവിന്റെ ദര്‍ശനം ഉണ്ടായത്. അന്ന് കാട്ടില്‍ വിറകുപെറുക്കാന്‍ പോയതായിരുന്നു കോമളാദേവി. അവിടെ വച്ച് മനോഹരിയായ ഒരു സ്ത്രീയെ അവര്‍ കണ്ടുമുട്ടി. ആ സ്്ത്രീ കോമളയോട് പറഞ്ഞത് സ്ഥലത്തെ വൈദികനോട് ഇവിടെയൊരു ദേവാലയം പണിയണമെന്ന് ആവശ്യപ്പെടണമെന്നായിരുന്നു. പാപികളുടെ മാനസാന്തരത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും. കോമളയുടെവാക്കുകള്‍ ആരും വിശ്വസിച്ചില്ല, അടുത്ത ദിവസം ഒരു പന്ത്രണ്ടുവയസുകാരനും കോമളയ്‌ക്കൊപ്പം വിറകുപെറുക്കാന്‍ അതേ സ്ഥലത്ത് പോയി. അവിടെ വച്ച് വീണ്ടും ആ സ്ത്രീയെ അവര്‍ കണ്ടു. ഞാന്‍ യേശുവിന്റെ അമ്മയാണ്.
എല്ലാ ദിവസവും ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുക. അതുവഴി യേശുവിലേക്ക് അടുക്കുക ദൈവരാജ്യം സ്ഥാപിക്കുക. മാതാവ് തന്നെ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്, ധൈര്യം സംഭരിച്ച് കോമള ഈ വിവരം ഫാ. അല്‍ഫോന്‍സിനെ അറിയിച്ചു. അദ്ദേഹം പളളിക്കമ്മറ്റി വിളിച്ചൂകൂട്ടി കോമള പറഞ്ഞതിന്‍പ്രകാരം മാതാവ് പ്രത്യക്ഷപ്പെട്ട ആല്‍മരത്തിന് സമീപം ഒരു ഗ്രോട്ടോ പണിയുകയും അവിടെപ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്തു. കോമള പിന്നീട് മാമ്മോദീസ സ്വീകരിച്ച് ആഗ്നസ് എന്ന പേരു സ്വീകരിച്ചു. അന്നുമുതല്‍ ഇവിടേക്ക് മരിയഭക്തരുടെ തീര്‍ത്ഥാടകപ്രവാഹമാണ്. നിരവധി അത്ഭുതങ്ങളും രോഗസൗഖ്യങ്ങളും ഇവിടെ നടക്കുന്നുണ്ട്.
കോവിഡ് മൂലം 2020 ല്‍ കോമളദേവി മരണമടഞ്ഞു.കാണ്ടമാല്‍ ജില്ലയില്‍ മാത്രമായി അമ്പതിനായിരത്തോളം കത്തോലിക്കരുണ്ട്. 26 രൂപതകള്‍ ഇവിടെയുണ്ട്.