മെക്‌സിക്കോയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ കുറവ്

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കത്തോലിക്കാസഭ നേരിടുന്നത് വലിയവെല്ലുവിളി. വിശ്വാസികളുടെ എണ്ണത്തില്‍ വലിയ കുറവാണ് സഭ നേരിട്ടുകൊണ്ടിരി്ക്കുന്നത്. 2020 ലെ പോപ്പുലേഷന്‍ ആന്റ് ഹൗസിംങ് സെന്‍സസ് ഡേറ്റ പ്രകാരം കത്തോലിക്കരുടെ എണ്ണം 77.7 ശതമാനമാണ്. 1950 ല്‍ ഇത് 98. 2 ശതമാനവും 1980 ല്‍ 92.6 ശതമാനവുമായിരുന്നു.

1990 ല്‍ എത്തിയപ്പോഴാകട്ടെ അത് 89.7 ശതമാനമായി. 2000 ല്‍ എത്തിയപ്പോള്‍ അത് പിന്നെയും കുറഞ്ഞ് 87.9 ശതമാനമായി. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ 77.7 ശതമാനമായി. 2010 ല്‍ 82.7 ശതമാനമായിരുന്നു കത്തോലിക്കാപ്രാതിനിധ്യം.

മെക്‌സിക്കോയില്‍ 19 അതിരൂപതകളും 79 രൂപതകളുമാണ് ഉളളത്. കത്തോലിക്ക ജനസംഖ്യ കുറയുകയാണെങ്കിലും പ്രൊട്ടസ്റ്റന്റുകാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

ഗ്വാഡെലൂപ്പെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ പേരില്‍ പ്രസിദ്ധമാണ് മെക്‌സിക്കോ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.