ശ്രീലങ്കയില്‍ മെയ് അഞ്ചു മുതല്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍


കൊളംബോ: കൊളംബോ വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നു. മെയ് അഞ്ചു മുതല്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ ആരംഭിക്കാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏതാനും പള്ളികളില്‍ മാത്രമേ ദിവ്യബലി അര്‍പ്പിക്കുകയുമുള്ളൂ. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കൂടുതല്‍ പള്ളികളില്‍ ദിവ്യബലിയര്‍പ്പണങ്ങള്‍ ആരംഭിക്കുകയുള്ളൂവെന്നും കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് അറിയിച്ചു.

വിജിലന്‍സ് കമ്മറ്റികള്‍ കര്‍ശന പരിശോധനകള്‍ നടത്തിയതിന് ശേഷമായിരിക്കും ആളുകളെ പള്ളിയിലേക്ക് പ്രവേശിപ്പിക്കുന്നത്. ബാഗുകള്‍ക്ക് അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. അപകടകാരികളല്ലെന്ന് ഉറപ്പുവരുത്തിയവരെ മാത്രമേ ദേവാലയത്തിലേക്ക് പ്രവേശിപ്പിക്കുകയുമുള്ളൂ. കര്‍ദിനാള്‍ വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളില്‍ നടന്ന ചാവേറാക്രമണങ്ങളെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.