‘പരിശുദ്ധാത്മാവിനായി ഹൃദയം തുറക്കാന്‍ കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു’

വത്തിക്കാന്‍ സിറ്റി: സഭയ്‌ക്കൊരിക്കലും നിശ്ചലമായി നില്ക്കാന്‍ കഴിയില്ലെന്നും കാരണം പരിശുദ്ധാത്മാവ് നമ്മെ ചരിത്രവഴികളിലൂടെ നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

പരിശുദ്ധാത്മാവിലൂടെയാണ് സഭ ഇന്ന് തന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പ തുടര്‍ന്നു കുരിശുകള്‍ തന്നെ സമീപിക്കാറായപ്പോള്‍ ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്ക് നല്കിയ ഉറപ്പ് അവരൊരിക്കലും തനിച്ചായിപോകില്ല എന്നായിരുന്നു. അവരുടെ കൂടെയെപ്പോഴും പരിശുദ്ധാത്മാവ് ഉണ്ടായിരിക്കും എന്നതായിരുന്നു.

ഈശോ പിതാവിന്റെ അടുക്കലേക്ക് പോയപ്പോഴും അവിടുന്ന് ശിഷ്യന്മാരെ പരിശുദ്ധാത്മാവിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കുകയും അവരെ ആനിമേറ്റ് ചെയ്യുകയും ചെയ്തിരുന്നു. എപ്പോഴും ദൈവവചനം കേള്‍ക്കാന്‍ ഉത്സുകരായിരിക്കുക.

പരിശുദ്ധ മറിയമാണ് അക്കാര്യത്തില്‍ നമ്മുടെ മികച്ച ഉദാഹരണം. എളിമയുള്ളവളും വിശ്വാസത്തില്‍ ധൈര്യമുണ്ടായിരുന്നവളുമായ മറിയം എപ്പോഴും പരിശുദ്ധാത്മാവിനോട് സഹകരിച്ചു. അവള്‍ എപ്പോഴും സഭയെയും മനുഷ്യവംശത്തെ മുഴുവനെയും സംരക്ഷിക്കും. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.