പരിശുദ്ധാത്മാവിനാല്‍ രൂപപ്പെടുത്തപ്പെടുന്നതിന് വേണ്ടി സ്വയം വിട്ടുകൊടുക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിനാല്‍ രൂപപ്പെടുത്തപ്പെടുന്നതിന് വേണ്ടി സ്വയം വിട്ടുകൊടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കഷ്ടതയനുഭവിക്കുന്ന ഓരോ വ്യക്തിക്കും നമ്മുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ ആര്‍ദ്രതയുടെ സജീവസാക്ഷ്യമായി പരിണമിക്കുന്നതിന് വേണ്ടി നോമ്പുകാലത്ത് പരിശുദ്ധാത്മാവിനാല്‍ രൂപപ്പെടുത്തപ്പെടുന്നതിന് നമ്മെതന്നെ വിട്ടുകൊടുക്കുക: ട്വിറ്ററില്‍ പാപ്പ കുറിച്ചു.

പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക് 5 കോടി 35 ലക്ഷം അനുയായികളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.