ആതിഥ്യമര്യാദ പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആതിഥ്യമര്യാദ പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉപാധികളില്ലാതെ മറ്റുള്ളവരെ സ്വീകരിക്കുക എന്നതിലേക്ക് നാം വളരേണ്ടതുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ നേടുക എന്നതിനെക്കാള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും പരിശീലന യോഗങ്ങളിലൂടെയും മറ്റുള്ളവര്‍ക്ക് ആതിഥ്യമേകുന്നതിന്റേതായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. ആതിഥ്യം ഉണ്ടാക്കിയെടുക്കാനായി ആതിഥ്യത്തെക്കുറിച്ച് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

റോം രൂപതയിലെ സാമൂഹ്യസേവനപ്രവര്‍ത്തകരുടെ പൊതു കൂ്്ട്ടായ്മയായ ഫ്രത്തേര്‍ണ ദോമൂസ് സംഘത്തിലെ പ്രവര്‍ത്തകരെ വത്തിക്കാനില്‍ സ്വീകരിച്ച് അവരോട് സംസാരിക്കുകയായിരുന്നു പാപ്പ.

തുറന്ന ഒരു ലോകത്തിനായി ആതിഥേയത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.