ഐഎസ്‌ഐഎസ് അധിനിവേശത്തിന് ശേഷം ആദ്യമായി മൊസൂളില്‍ ദേവാലയമണികള്‍ മുഴങ്ങി

മൊസൂള്‍: സെന്റ് പോള്‍ കല്‍ദായ കത്തോലിക്കാ കത്തീഡ്രലില്‍ വീണ്ടും മണി മുഴങ്ങി. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു അന്ന് അവിടെ മണി മുഴങ്ങിയത്. നവംബര്‍ 13 ഞായറാഴ്ചയായിരുന്നു ഈ മനോഹരമായ നിമിഷം. അന്നേ ദിവസം ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി നിനവെ പ്ലെയ്‌നില്‍ ന ിന്നുള്ള നിരവധി വിശ്വാസികളും എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു.

ഐ എസ് അധിനിവേശത്തിന് ശേഷം ആദ്യമായിട്ടാണ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നത്. മൊസൂളിന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ ഗ്രോട്ടോയിലേക്ക് ആര്‍ച്ച് ബിഷപ് നജീബ് മൈക്കലിന്റെ നേതൃത്വത്തില്‍ പ്രദക്ഷിണവും നടന്നു.

2014 മുതല്‍ 2017 വരെ ഐഎസ് അധിനിവേശകാലത്ത് ദേവാലയത്തിന് കേടുപാടുകള്‍സംഭവിച്ചിരുന്നു. 2019 ല്‍ ദേവാലയം വീണ്ടും തുറന്നിരുന്നു. കഴിഞ്ഞവര്‍ഷംഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിച്ചപ്പോള്‍ തകര്‍ന്നുകിടന്ന ദേവാലയങ്ങളുടെ മധ്യേ നിന്നുകൊണ്ടാണ് കുര്‍ബാന അര്‍പ്പിച്ചിരുന്നത്.

ഇറാക്കിലെ ക്രൈസ്തവരുടെ എണ്ണം ഇപ്പോള്‍ മൂന്നുലക്ഷത്തോളം മാത്രമേയുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.