കപ്പൂച്ചിന്‍ സെമിനാരിവിദ്യാര്‍ത്ഥിക്ക് തിരുമുറിവ്


ജക്കാര്‍ത്ത: ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ പോലെ സെമിനാരി വിദ്യാര്‍ത്ഥിക്ക് തിരുമുറിവ്. നോര്‍ത്ത് സുമാര്‍ത്തയില്‍ നിന്നുള്ള കപ്പൂച്ചിന്‍ സെമിനാരിവിദ്യാര്‍ത്ഥിയായ ടെഡി ഡുന്‍ഡ്രുവിനാണ് പഞ്ചക്ഷതം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ് ഇദ്ദേഹത്തിന് തിരുമുറിവുകള്‍ ലഭിച്ചിരിക്കുന്ന ചിത്രങ്ങള്‍.

മെഡാന്‍ അതിരൂപതാംഗമാണ് ബ്ര. ടെഡി. തിയോളജി വിദ്യാര്‍ത്ഥിയാണ്. ചിത്രങ്ങള്‍ ആധികാരികമാണ് എന്നാണ് അധികാരികളും ബന്ധുക്കളും പറയുന്നത്. ഇതിനു മുമ്പും തിരുമുറിവുകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ബന്ധുക്കളുടെ സാക്ഷ്യം.

സെമിനാരിയില്‍ ചേര്‍ന്ന 2010 ല്‍ ആണ് ആദ്യമായി ഇത് സംഭിച്ചത് സെമിനാരി ജീവിതകാലത്തും ഇത് ആവര്‍ത്തിച്ചു. അപ്പോള്‍ അധികാരികള്‍ ചികിത്സയ്ക്കായി പറഞ്ഞയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന് പോലും ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് വിശദീകരിക്കാനോ മുറിവുകള്‍ സൗഖ്യപ്പെടുത്താനോ കഴിഞ്ഞിരുന്നില്ല.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വിശുദ്ധ പാദ്രെപിയോ, വിശുദ്ധ തെരേസ ന്യൂമാന്‍ എന്നിവരാണ് സഭയിലെ പ്രശസ്തരായ പഞ്ചക്ഷതധാരികള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.