കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ ഡിസംബര്‍ മുതല്‍ ഭഗവദ്ഗീത പഠനവിഷയമാക്കുന്നു

ബാംഗ്ലൂര്‍: മോറല്‍ എജ്യൂക്കേഷന്റെ ഭാഗമായി ഡിസംബര്‍ മുതല്‍ കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ ഭഗവത് ഗീത പാഠ്യവിഷയമാക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രത്യേകവിഷയമായി ഭഗവത് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍നേരത്തെതന്നെ ഗവണ്‍മെന്റിന് ആലോചനയുണ്ടായിരുന്നുവെന്നും മോറല്‍ എജ്യൂക്കേഷന്റെ ഭാഗമായി അതുള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം പാഠപുസ്തകങ്ങളില്‍ മുസ്ലീം ഹൈന്ദവ തീര്‍ത്ഥാടക കേന്ദ്രങ്ങളെക്കുറിച്ച് നല്കിയിരിക്കുന്ന വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തുമെന്ന്ും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സ്‌കൂളൂകളില്‍ മോറല്‍ എജ്യൂക്കേഷന്റെ ഭാഗമായി ഭഗവദ് ഗീത പഠിപ്പിക്കാനുള്ള തീരുമാനത്തെ കര്‍ണ്ണാടകയിലെ കത്തോലിക്കാ സഭ വക്താവ് ഫാ. ഫൗസ്റ്റീന്‍ ലോബോ സ്വാഗതം ചെയ്തു. എന്നാല്‍ ഒരുപ്രത്യേക സംസ്‌കാരം മാത്രം പഠിപ്പിക്കുക എന്നതായിരിക്കരുത് ഇതിന്റെ ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.