പാപങ്ങള്‍ ഉപേക്ഷിക്കാനുള്ള ധൈര്യം കിട്ടാന്‍ ക്രിസ്തുവിനോടു കൂടിയായിരിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പാപങ്ങള്‍ ഉപേക്ഷിക്കാനുള്ള ധൈര്യം കിട്ടാന്‍ ക്രിസ്തുവിനോടുകൂടിയായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിനോടുകൂടിയുള്ള ബന്ധം നിലനിര്‍ത്തുക. അപ്പോള്‍ മാത്രമേ നമുക്ക് തിന്മകളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നുനില്ക്കാനുള്ള ധൈര്യം ലഭിക്കുകയുള്ളൂ.

ക്രിസ്തുവിനെ അനുഗമിക്കുക എന്ന സാഹസികതയ്ക്ക് ആദ്യം ചെയ്യേണ്ടത് ക്ഷമ ചോദിക്കുകയാണ്. പൂര്‍ണ്ണതയോടെ ജീവിക്കുന്നതിന് നമുക്ക് തടസ്സമായി നില്ക്കുന്നവയെ വിട്ടുപേക്ഷിക്കുകയും വേണം. പലപ്പോഴും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് നാം സമയംകൂടുതലും ചെലവഴിക്കുന്നത്.

സമയം പാഴാക്കുന്നതിന് പകരം ആ സമയം കൊണ്ട് പ്രാര്‍ത്ഥനയ്ക്കും മറ്റുളളവരെ സേവിക്കുന്നതിനും ചെലവഴിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.