പരിശുദ്ധ അമ്മയെ പോലെ വിശുദ്ധിയില്‍ ജീവിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയെ പോലെ വിശുദ്ധിയില്‍ ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

കൃപ നിറഞ്ഞ വ്യക്തിത്വമായിരുന്നു അമ്മയുടേത്.ഗബ്രിയേല്‍ മാലാഖ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്തപ്പോഴാണ് തന്റെ യഥാര്‍ത്ഥ വ്യക്തിത്വം അമ്മയ്ക്കു മനസ്സിലായത്. കൃപ നിറഞ്ഞവള്‍ എന്ന് ദൈവം വിളിക്കുന്നതിലൂടെ വലിയൊരു രഹസ്യമാണ് വെളിപ്പെട്ടത്. അമലോത്ഭവതിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

പരിശുദ്ധ അമ്മ ദൈവത്തോട് സമ്മതം മൂളിയതിലൂടെ അമ്മയുടെ ഉള്ളിലെ ധൈര്യമാണ് വെളിവായത്. നന്മ തിരഞ്ഞെടുക്കാനും തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കാനും എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ജീവിതാനുഭവങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ടല്ലോയെന്ന്ും പാപ്പ പറഞ്ഞു. പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളില്‍ നമ്മോടൊപ്പമുണ്ട് എന്നത് ധൈര്യമേകുന്ന വസ്തുതയാണെന്നും പാപ്പ പറഞ്ഞു. അതുകൊണ്ട് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് തിന്മയ്‌ക്കെതിരായ യുദ്ധത്തില്‍ മുന്നോട്ടുപോവുക. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.