സ്‌നേഹം നമ്മെ മികച്ചവരും സമ്പന്നരുമാക്കുന്നു: മാര്‍പാപ്പ

വ്ത്തിക്കാന്‍ സിറ്റി: സ്‌നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏതു പ്രായത്തിലും ഇതു സംഭവിക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോള സമ്മേളനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. നമ്മള്‍ കൂടുതല്‍ നല്ലവരും മനുഷ്യത്വമുള്ളവരുമായിത്തീരണമെങ്കില്‍ ആരെയും ഒഴിവാക്കാതെ സ്‌നേഹത്തോടെ ഒരുമിച്ചുനില്ക്കണം. വൃദ്ധരുടെ ലോകം, ചെറുപ്പക്കാരുടെ ലോകം എന്ന് രണ്ടുതരത്തിലുള്ള ലോകമില്ലെന്നുംലോകം ഒന്നാണെന്നും മാര്‍പാപ്പ പറഞ്ഞു. സ്‌നേഹം നമ്മെകൂടുതല്‍ അറിവുളളവരാക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരും ്അവരുടെ കൊച്ചുമക്കളും ഉള്‍പ്പെടുന്ന ആറായിരത്തോളം പേര്‍ പങ്കെടുത്തു. പ്രായം ചെന്നവര്‍ക്കായുള്ള സ്ഥാപനം അഥവാ ഫൊന്താത്സിയോനെ എത്താഗ്രാന്തെയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രോഗ്രാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.