മെക്‌സിക്കോയില്‍ വൈദികനെ വെടിവച്ചുകൊന്നു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കത്തോലിക്കാ വൈദികനെ വെടിവച്ചുകൊന്നു. സാന്‍ ജുവാന്‍ ദെ ലോസ് ലാഗോസ് രൂപതയിലെ ഫാ. ജൂവാന്‍ അണ്‍ഗുലോ ഫോന്‍സെക്കായാണ് കൊല്ലപ്പെട്ടത്. 53 വയസായിരുന്നു. ഫെബ്രുവരി 10 നാണ് സംഭവം. രണ്ടുതവണയാണ് വൈദികന് നേരെ വെടിയുതിര്‍ത്തത്. അക്രമിയെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചുമുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തിന് ദൈവം പ്രതിഫലം നല്കട്ടെ. ദൈവത്തിന്റെ അനന്തമായകാരുണ്യത്തില്‍ നാം വിശ്വസിക്കണം. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് കാവാസോസ് അനുശോചനസന്ദേശത്തില്‍ അറിയിച്ചു. നൊവേനയും വിശുദ്ധകുര്‍ബാനയും ഫാ.ജുവാന്റെ പേരില്‍ അര്‍പ്പിക്കാനും വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈദികര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് മെക്‌സിക്കോ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.