ഒരു ദ്രോഹവും ചെയ്യാതിരിക്കുന്നത് മാത്രമാണോ ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഒരു ദ്രോഹവും ചെയ്യാതിരിക്കുന്നത് മാത്രമാണോ ദൈവം നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഒരു ദ്രോഹവും ചെയ്യാതിരിക്കുക, മുഖം രക്ഷിക്കുക ഇതില്‍ മാത്രമാണോ ഞാന്‍ തൃപ്തിയടയുന്നത്? ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്‌നേഹത്തില്‍ വളരാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടോ? കര്‍ത്താവ് എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാന്‍ എന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുന്നുണ്ടോ? മാര്‍പാപ്പ ചോദിച്ചു.

മറ്റുള്ളവരെ വിധിക്കുന്നതില്‍ മര്‍ക്കടമുഷ്ടിക്കാരും ദൈവം നമ്മോട് കരുണ കാണിക്കുന്നതുപോലെ കരുണ കാണിക്കാന്‍ മറന്നുപോകുന്നവരുമാണ് നാം. കൊലപാതകം ചെയ്തിട്ടില്ല, മോഷ്ടിച്ചിട്ടില്ല, ആരെയും ഉപദ്രവിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം തൃപ്തരാകുന്നവര്‍ ഏറെയുണ്ട് .

വളരെ ഔപചാരികമായ ആചരണം മാത്രമാണ് ഇത്. എന്നാല്‍ കഴിയുന്നത്ര കൂടുതല്‍ കാര്യങ്ങള്‍ക്കാണ് യേശു നമ്മെ ക്ഷണിക്കുന്നത്. പ്രണയിതാവിനെ പോലെയാണ് യേശു നമ്മെ സ്‌നേഹിക്കുന്നത്.ഒരു നിശ്ചിതസമയം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അവിടുന്ന് ഒരിക്കലും പറയുന്നില്ല. അവിടുന്ന് നമ്മെ സ്‌നേഹിച്ചതുപോലെ നമ്മളും പരസ്പരം സ്‌നേഹിക്കണം. ദൈവം നമ്മെ സൗജന്യമായിട്ടാണ് സ്‌നേഹിക്കുന്നത്. നമുക്ക് യോഗ്യതയില്ലെങ്കിലും അവിടുന്ന് നമ്മെസ്‌നേഹിക്കുന്നു. മാര്‍പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.