മധ്യപ്രദേശ്; 35 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചു വരികയായിരുന്ന കത്തോലിക്കാ സ്‌കൂള്‍വഴി പോലീസ് അടച്ചുപൂട്ടിച്ചു

ദമോവ: മധ്യപ്രദേശിലെ ദമോവയില്‍ കഴിഞ്ഞ 35 വര്‍ഷമായിപ്രവര്‍ത്തിച്ചുവരികയായിരുന്ന സെന്റ് ജോണ്‍സ് സീനിയര്‍ സെക്കന്ററി സ്‌കൂളിലേക്കുള്ള പൊതുവഴി പോലീസ് അടച്ചുകെട്ടി, മതില്‍കെട്ടിയാണ് പോലീസ് വഴി അടച്ചത്. സ്‌കൂളിന് മുന്നിലെ പൊതുറോഡ് പോലീസിന്റെ സ്ഥലത്താണെന്നും സ്‌കൂളിന് വേണമെങ്കില്‍ വേറെ വഴി വെട്ടാമെന്നുമാണ് പോലീസ് ഭാഷ്യം.

നൂറു മീറ്റര്‍ നീളത്തിലാണ് മതില്‍ പണിതിരിക്കുന്നത്. 2500 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. ജില്ലാ പോലീസ് സൂപ്രണ്ടും സര്‍ക്കാരും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.