മണിപ്പൂര്‍ കലാപത്തിന്റെ ഇരകളായ യുവജനങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവുമായി ബാംഗ്ലൂര്‍ അതിരൂപത

ബാംഗ്ലൂര്‍: മണിപ്പൂരിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ നി്ന്ന് രക്ഷപ്പെട്ടുവന്നിരിക്കുന്ന യുവജനങ്ങള്‍ക്ക് സൗജന്യവിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും നല്കുമെന്ന് ബാംഗ്ലൂര്‍ അതിരൂപതയുടെ പ്രഖ്യാപനം. സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലുമാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയാണ് ഇക്കാര്യം അറിയിച്ചത്.

ബാംഗ്ലൂര്‍ അതിരൂപത സംഘടിപ്പിച്ച ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത മണിപ്പൂരിലെ യുവജനങ്ങളോട് സംസാരിക്കവെയായിരുന്നു ഈ വാഗ്ദാനം.വിദ്യാഭ്യാസം നടത്തുന്നതിന് മികച്ചസ്ഥലമാണ് ബാംഗ്ലൂരെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരില്‍ നിന്നു നിഷ്‌ക്കാസിതരായജനതയോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം അവരെ പരിഗണിക്കുന്നതില്‍ അതിരൂപത പ്രതിജ്ഞാബദധമാണെന്നും അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.