പണവും അധികാരവും നമ്മെ അടിമകളാക്കുന്നു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണവും അധികാരവും നമ്മെ അടിമകളാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവില്‍ സ്വാതന്ത്ര്യം കണ്ടെത്താന്‍ തടസ്സമായി നില്ക്കുന്ന പ്രലോഭനങ്ങളെക്കുറിച്ച് നാം ധ്യാനിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനത്തിനും അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ദാഹത്തിനായി നാം ഓരോരുത്തരും കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ നമ്മെ അടിമകളാക്കി മാറ്റുന്നു. യേശുക്രിസ്തു ഒരു സ്വതന്ത്ര മനുഷ്യനായിരുന്നുവെന്നും പാപ്പ നിരീക്ഷിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.