ഇന്ത്യന്‍ ആര്‍മിയിലേക്ക് ആദ്യമായി ഒരു സീറോ മലബാര്‍ വൈദികന്‍


ആലുവ: ഇന്ത്യന്‍ ആര്‍മിയിലേക്ക് ആദ്യമായി ഒരു സീറോ മലബാര്‍ വൈദികന്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി നിയമിതനായി. സിഎസ്ടി സന്യാസസഭാംഗമായ ഫാ. ജിസ് ജോസ് കിഴക്കേലാണ് അപൂര്‍വ്വമായ ഈ ബഹുമതിക്ക് അര്‍ഹനായിരിക്കുന്നത്. ആര്‍മിയിലെ ക്ലാസ് സെക്കന്റ് ഗസറ്റഡ് ഓഫീസര്‍ ആണ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അഥവാ നായിബ് സുബൈദാര്‍.

റിലീജിയസ് ടീച്ചറുടെ പോസ്റ്റാണ് ഫാ. ജിസ് ജോസിന്റേത്. ആര്‍മിയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ മതപുരോഹിതന്മാരുണ്ട്. മോട്ടിവേഷന്‍ നല്കുക, കൗണ്‍സലിംങ് നല്കുക, ആതമീയോപദേശങ്ങള്‍ നല്കുക തുടങ്ങിയവയാണ് റിലീജിയസ് ടീച്ചറുടെ കടമകള്‍.

ഫാ. ജിസ് ജോസ് സിഎസ് ടി ആലുവ സെന്റ് ജോസഫ് പ്രൊവിന്‍സിലെ അംഗമാണ്. കല്ലൂര്‍ക്കാടാണ് സ്വദേശം. പൂനൈയിലാണ് അച്ചന്‍ നിയമിതനായിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.