83 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യകാരുണ്യകോണ്‍ഗ്രസ്;രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇഡ്യാനപൊലീസ്: 83 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2024 ജൂലൈ 17 മുതല്‍ 21 വരെയാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ്. ലോക യുവജനസംഗമത്തിന് സമാനമായ രീതിയിലുളളതായിരിക്കും ദിവ്യകാരുണ്യകോണ്‍ഗ്രസ്. 80000 ഓളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

2019 ല്‍ പ്യൂ സര്‍വേ നടത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 31 ശതമാനം കത്തോലിക്കര്‍ മാത്രമേ യേശുവിന്റെ തിരുശരീരരക്തങ്ങളില്‍ വിശ്വസിക്കുന്നുള്ളൂ. വിശ്വാസപരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ വിശ്വാസ പുനരുജജ്ജീവനത്തിന് വേണ്ടി ദേശീയതലത്തില്‍ ദിവ്യകാരുണ്യ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചിരുന്നു. പത്താമത് നാഷനല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസാണ് നടക്കുന്നത്. 1941 ലാണ് ഇതാദ്യം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.