നിക്കരാഗ്വയില്‍ വീണ്ടും കത്തോലിക്കാ വിരുദ്ധത: സ്വേച്ഛാധിപത്യ ഭരണകൂടം ഇറ്റാലിയന്‍ വൈദികനെ പുറത്താക്കി

നിക്കരാഗ്വ: നിക്കരാഗ്വ ഭരണകൂടം ഇറ്റാലിയന്‍ വൈദികനെ രാജ്യത്തു നിന്ന് പുറത്താക്കി. കോസിമോ ഡാമിനോ മുറാട്ടോറിയെയാണ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ ഭരണകൂടം രാജ്യത്തിന് വെളിയിലാക്കിയത്.

ബിഷപ് റോളന്‍ഡോ അല്‍വാരെസിനെ 26 വര്‍ഷം ജയില്‍ ശിക്ഷവിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഫാ. കോസിമോയെ രാജ്യത്തിന് വെളിയിലാക്കിയത്. ബിഷപ് അല്‍വാരെസിന് ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ ശക്തമായഭാഷയില്‍ ഫാ. കോസിമോ പ്രതികരിച്ചിരുന്നു.

ഇതാവാം അദ്ദേഹത്തെ രാജ്യത്തിന് വെളിയിലാക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്നാണ് പൊതു നിമഗനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.