നൈജീരിയ: സുവിശേഷപ്രഘോഷകന്റെ മകനെ കൊന്നു; ഭാര്യയെ തട്ടിക്കൊണ്ടുപോയി

കാഡുന: നൈജീരിയായിലെ കാഡുനയില്‍ സുവിശേഷപ്രഘോഷകന്റെ മകനെ ഭീകരര്‍ കൊലപ്പെടുത്തി. ഭാര്യയെ തട്ടിക്കൊണ്ടുപോയി. ഭാര്യയെകൂടാതെ മൂന്നുപേരു കൂടി തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കാഡുന പോലീസ് തയ്യാറായിട്ടില്ല പക്ഷേ കൊലപാതകവും തട്ടിക്കൊണ്ടുപോകലും നടന്നതായി പോലീസ് സമ്മതിച്ചു.

ബോക്കോ ഹാരം പോലെയുള്ള തീവ്രവാദസംഘടനകളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണ്‍ ഇടാതെ കഴിയുകയാണ് ഭരണകൂടം. ദിവസം പ്രതിനിരവധി അക്രമവാര്‍ത്തകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവര്‍ക്ക് നേരെയാണ് ഈ അക്രമങ്ങളെല്ലാം. 2023ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം നൈജീരിയ ക്രൈസ്തവ മതപീഡനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന 50 രാജ്യങ്ങളുടെ പട്ടികയിലും നൈജീരിയയുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.