നാഗാലാന്റില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഹാലേലൂയ്യ ഗീതം, വേദിയില്‍ പ്രധാനമന്ത്രിയും…

നാഗാലാന്റ്: നാഗാലാന്റിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ വേദിയില്‍ മുഴങ്ങിയത് ഹാലേലൂയ്യ ഗീതവും ദൈവസ്തുതികളും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തിയാണ് ഹാലേലൂയ്യ ഗീതവും ദൈവസ്തുതികളും ഉയര്‍ന്നത്. കൊഹിമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. പുതിയ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും അയല്‍സംസ്ഥാനങ്ങളിലെ ഭരണാധികാരികളെയും രാജ്യത്തെ മുഴുവനെയും ദൈവസമക്ഷം സമര്‍പ്പിച്ചാണ് പ്രാര്‍ത്ഥന നടത്തിയത്.

പ്രധാനമന്ത്രിയെകൂടാതെ അമിത് ഷായും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.