സെമിനാരി റെക്ടറെ തട്ടിക്കൊണ്ടുപോയി, പിന്നീട് വിട്ടയച്ചു

നൈജീരിയ: ക്യൂന്‍ ഓഫ് അപ്പോസ്റ്റല്‍സ് സെമിനാരി വൈസ് റെക്ടര്‍ ഫാ. അരിന്‍സെ മാഡുവിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിട്ടയച്ചു. നൈജീരിയായില്‍ വൈദികര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതാണ് ഈ സംഭവം.

അജ്ഞാതനായ തോക്കുധാരി വൈകുന്നേരം ആറുമണിയോടെ അദ്ദേഹത്തെ ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സെമിനാരി വൃത്തങ്ങള്‍ അറിയിച്ചു. പരിക്കുകളൊന്നും കൂടാതെയാണ് വൈദികനെ വിട്ടയച്ചത്.

എങ്കിലും തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫാ. ഓഫു തോ്ക്കുധാരിയാല്‍ കൊല്ലപ്പെട്ടിട്ട് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഫാ. അരിന്‍സെയെ തട്ടിക്കൊണ്ടുപോയത്.

ഈ വര്‍ഷം മാത്രമായി നൈജീരിയായിലെ എനുഗുവില്‍ നിന്ന് നിരവധി വൈദികരെ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.