നിക്കരാഗ്വയില്‍ വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ജെറോമിന്റെയും പ്രദക്ഷിണങ്ങള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തി

നിക്കരാഗ്വ: വിശുദ്ധ മിഖായേലിന്റെയും വിശുദ്ധ ജെറോമിന്റെയും പ്രദക്ഷിണങ്ങള്‍ക്ക് നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടം വിലക്കേര്‍പ്പെടുത്തി. മാസായാ നഗരത്തില്‍ നടത്താനിരുന്ന പ്രദക്ഷിണങ്ങള്‍ക്കാണ് വിലക്ക്. മനാഗ്വ അതിരൂപത സെപ്തംബര്‍ 17 നാണ് ഇത് സംബന്ധിച്ച വിവരം വിശ്വാസികളെ അറിയിച്ചത്. പൊതുസുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതെന്നാണ് വിശദീകരണം.

നിക്കരാഗ്വയില്‍ പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫാത്തിമാമാതാവിന്റെ പ്രദക്ഷിണത്തിനും ഓര്‍ട്ടേഗയുടെ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.

നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനവും അതിക്രമവും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. വത്തിക്കാന്‍ അംബാസിഡറെയും മിഷനറിസ് ഓഫ് ചാരിറ്റിയെയും രാജ്യത്ത് നിന്ന് പുറത്താക്കുക, ബിഷപ്പിനെ വീട്ടുതടങ്കിലാക്കുക തുടങ്ങിയ അനീതികളെല്ലാം ഈ ഭരണകൂടം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.