ദൈവത്തെ അനുസരിക്കുന്നത് ക്രിസ്തീയ ജീവിതത്തിലെ പ്രധാന ഘടകം


വത്തിക്കാന്‍സിറ്റി: ക്രൈസ്തവ ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകം ദൈവത്തെ അനുസരിക്കലാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്.അത് ക്രിസ്തീയ ജീവിതത്തിലെ പ്രധാനപ്പെട്ട പ്രതികരണമാണ്. ഇതിന്റെ അര്‍ത്ഥം കാലേക്കൂട്ടിയുള്ള കണക്കുകൂട്ടലുകള്‍ ഇല്ലാതെയും സംവരണമില്ലാതെയും ദൈവത്തെ ശ്രവിക്കുക എന്നതാണ്. അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ പത്രോസിന്റെ നിഴല്‍ അടിച്ചുപോലും രോഗസൗഖ്യം ഉണ്ടായതിനെ വിശദീകരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു. രോഗികള്‍ സഭയുടെ ആനുകൂല്യമാണ്. അവരൊരിക്കലും പിന്തള്ളപ്പെടേണ്ടവരല്ല.

നമ്മെ ശക്തിപ്പെടുത്താന്‍ പരിശുദ്ധാത്മാവിന്റെ ശക്തി ചോദിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജീവിതത്തിന് നേരെ നിരവധിയായ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും തകര്‍ന്നുപോകാതിരിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.