പാക്കിസ്ഥാന്‍: കൗമാരക്കാര്‍ക്കെതിരെ ദൈവനിന്ദാക്കുറ്റം

ലാഹോര്‍: പ്രവാചകനായ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കൗമാരക്കാരായ രണ്ടു ആണ്‍കുട്ടികള്‍ക്കെതിരെ പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം. ആഡില്‍ എന്ന 18 കാരനും സൈമണ്‍ എന്ന 14 കാരനുമാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ദൈവനിന്ദാക്കുറ്റത്തിന്റെ പുതിയ ഇരകള്‍.

കഴിഞ്ഞ വ്യാഴാ്‌ഴ്ച ഉ്ച്ചകഴിഞ്ഞാണ് സംഭവം. ഉ്ച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന ബാബര്‍ സന്തു മസിഹ മകന്റെ നിലവിളി കേട്ടാണ് അവിടേയ്ക്ക് ഓടിച്ചെന്നത്. അവിടെ അദ്ദേഹം കണ്ട കാഴ്ചതന്റെ മകനെ അയല്‍വാസികൂടിയായ പോലീസുകാരന്‍ അടിക്കുന്നതായിരുന്നു. മറ്റൊരു ക്രിസ്ത്യാനി പയ്യനെയുംഅയാള്‍ അടിക്കുന്നുണ്ടായിരുന്നു. പ്രവാചകനെ അപമാനിച്ചുവെന്നും അവര്‍ അപ്രകാരം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നുവെന്നുമായിരുന്നു പോലീസുകാരന്റെ ആരോപണം. എന്നാല്‍ കുട്ടികള്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ക്ക് ചുറ്റും ആള്‍ക്കൂട്ടംരൂപപ്പെടുകയും പോലീസ് സ്‌റ്റേഷനില്‍ കേസ് എത്തുകയുമായിരുന്നു. എഫ് ഐ ആര്‍ കേട്ട് തങ്ങള്‍ ഞെട്ടിപ്പോയെന്ന് സന്തു മസിഹ് പറഞ്ഞു. ഒരു പട്ടിക്കുട്ടിയെ മുഹമ്മദ് അലിയെന്ന് പേരിട്ട് പരിഹസിച്ചുചിരിച്ചുവെന്നായിരുന്നു അത്. പിന്നീട് പാക്കിസ്ഥാന്‍ ദൈവനിന്ദാക്കുറ്റം 295- സി ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.