രോഗികളെ പരിചരിക്കുന്നവര്‍ പ്രത്യാശയുടെ സാക്ഷികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: രോഗികളെ പരിചരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ പ്രത്യാശയുടെ സാക്ഷികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാലീയേറ്റീവ് കെയര്‍ അന്താരാഷ്ട്ര സിംബോസിയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യാശയുടെ വിവരണത്തിലേക്ക് എന്നതാണ് സിംബോസിയത്തിന്റെ ആപ്തവാക്യം.

മെയ് 21 മുതല്‍ 23 വരെ ടൊറാന്റോയിലാണ് സിംബോസിയം നടക്കുന്നത്. സ്‌നേഹത്തിന്റെ പരാജയവും വലിച്ചെറിയപ്പെട്ട സംസ്‌കാരത്തിന്റെ പ്രതിഫലനവുമാണ് ദയാവധം. അനുകമ്പയുടെ രൂപമായി അതിനെ തെറ്റായിട്ടാണ് അവതരിപ്പിക്കുന്നതെന്നും പാപ്പ അഭിപ്രായപ്പെട്ടു.

അനുകമ്പ എന്ന വാ്ക്കിന്റെ അര്‍ഥം കൂടെ സഹിക്കുന്നതും ജീവിതത്തിലെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നവരുടെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുന്നവരുടെ ഭാരങ്ങള്‍ പങ്കിടാനുള്ള സന്നദ്ധതയുമാണെന്നും പാപ്പ പറഞ്ഞു. മരണാസന്നരായവര്‍ക്ക് പ്രതീക്ഷ നല്കാനും കൂടുതല്‍ നീതിയുക്തവും സാഹോദര്യപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ദൈവം ഓരോരുത്തരെയും സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.