കുര്‍ബാനയ്ക്ക് മുമ്പ് കുത്തേറ്റ വൈദികന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു

വാഴ്‌സോ: ബ്ലെസഡ് വെര്‍ജിന്‍ മേരി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ്അക്രമിയുടെ കുത്തേറ്റ വൈദികന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നതായി യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ ഹോസ്പിറ്റലിലെ വക്താവ് അറിയിച്ചു. ഇന്നലെയാണ് ഫാ. ഐറേനിയൂസസ് ബാക്കാലാര്‍സൈക്കിന് കുത്തേറ്റത്.

57 കാരനായ അക്രമി വൈദികനോട് സഭയിലെ ലൈംഗികാപവാദങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ യാതൊരു പ്രകോബനവും ഇല്ലാതെ വൈദികനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. ദൃക്‌സാക്ഷികള്‍ അപ്പോള്‍ തന്നെ അക്രമിയെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു.

വ്യക്തിപരമായ വിദ്വേഷമല്ല അക്രമത്തിന് കാരണമെന്നും ളോഹ അണിഞ്ഞ ഏതൊരാളെയും ആക്രമിക്കുന്ന വിധത്തിലുള്ള മാനസികാവസ്ഥയുള്ള വ്യക്തിയാണ് അക്രമിയെന്ന് വാഴ്‌സോ അതിരൂപത വക്താവ് റാഫി മാധ്യമങ്ങളോട് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.